ലാഡര്‍ മഞ്ചേരി ശാഖയില്‍ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി

moonamvazhi

കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) യുടെ മഞ്ചേരി ബ്രാഞ്ചില്‍ 43-മത് നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു. ലാഡര്‍ ഡയറക്ടര്‍ ഇ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ദിവാകരനില്‍ നിന്നാണ് ആദ്യ നിക്ഷേപം സ്വീകരിച്ചത്. നിര്‍മാണ്‍ മുഹമ്മദാലി ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു.


നെഹറു കോളേജ് വിദ്യാര്‍ത്ഥിനിയായ അതുല്യയില്‍ നിന്നും മുഹമ്മദാലി നിക്ഷേപം സ്വീകരിച്ചു. നിക്ഷേപകരായ മഞ്ജുള, മിനി. കെ, പ്രസന്നകുമാരി, സുമിത്ര, ഗഫൂര്‍, വാസുദേവന്‍ (ഷീന്‍ ലാന്റ്റ് ഫാര്‍മ എം.ഡി), ആനന്ദകുമാര്‍ (റെയിന്‍ബോ മെറ്റല്‍ എം.ഡി), ഷാറിന്‍, ശ്രീകുമാര്‍ കാമ്പുറം, മീഡിയ മാനേജര്‍ ജയപ്രകാശ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുഹമ്മദ് (മാനേജര്‍, അക്കൗണ്ട്‌സ് & ഇന്റേണല്‍ ഓഡിറ്റര്‍) അധ്യക്ഷത വഹിച്ചു. മുജീബ് സ്വാഗതവും ദൃശ്യ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!