യോഗ്യത നിര്‍ണ്ണയ പരീക്ഷയുടെ ഗ്രേസ് മാര്‍ക്ക് എടുത്ത് കളയാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സി ഇ ഒ

Deepthi Vipin lal

സഹകരണ സംഘങ്ങളിലും ബാങ്കുകളിലും ഉയര്‍ന്ന തസ്തികളിലേക്ക് ഉദ്യോഗക്കയറ്റം നല്‍കുന്നതിന്നായി നിര്‍ദ്ദേശിക്കപ്പെട്ട യോഗ്യതാനിര്‍ണ്ണയ പരീക്ഷക്ക് സേവന ദൈര്‍ഘ്യത്തിന് ആനുപാതികമായി നല്‍കി വരുന്ന ഗ്രേസ് മാര്‍ക്ക് എടുത്ത് കളയാനുള്ള ചട്ടം ഭേദഗതി പുന:പരിശോധിക്കണമെന്ന് സി ഇ ഒ.

ദീര്‍ഘകാലമായി സേവനത്തിലിരിക്കുന്ന ജീവനക്കാര്‍ക്ക് അവരുടെ പ്രവര്‍ത്തി പരിചയവും പ്രാവീണ്യവും അനുസരിച്ച് അര്‍ഹതപ്പെട്ട പരിമിത തോതിലുള്ള ഈ മാര്‍ക്ക് ആനുകൂല്യം അവരുടെ സീനിയോറിറ്റിക്കുള്ള ഒരു അംഗീകാരമായിരിക്കണം എന്നതിനാല്‍ ഇത് നിര്‍ത്തല്‍ ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി ഇ ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി എ കെ മുഹമ്മദലി ഗവണ്‍മെന്റ് സെക്രട്ടറിക്ക് നിവേദനം നല്‍കി.

Leave a Reply

Your email address will not be published.