മൂന്നാംവഴി ഡിസംബര്‍ ലക്കം വിപണിയിലിറങ്ങി

moonamvazhi

പ്രമുഖ സഹകാരി സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിക്കുന്ന മൂന്നാംവഴി സഹകരണമാസികയുടെ 74 -ാം ലക്കം (2023 ഡിസംബര്‍ ലക്കം) വിപണിയിലിറങ്ങി.

സഹകരണത്തിലൂടെ സമൃദ്ധി എന്ന മുദ്രാവാക്യവുമായി 25 വര്‍ഷത്തെ സാമ്പത്തികമുന്നേറ്റം ലക്ഷ്യംവെച്ചാണു കേന്ദ്രസര്‍ക്കാരിന്റെ സഹകരണനയം മുന്നോട്ടുപോകുന്നത്. ഇതിനോടുള്ള കേരളത്തിന്റെ സമീപനം വിശകലനം ചെയ്യുന്നതാണ് ഇത്തവണത്തെ കവര്‍സ്റ്റോറി (സഹകരണം: കേന്ദ്രനയവും കേരളത്തിന്റെ നിലപാടും- കിരണ്‍ വാസു). സഹകരണസംഘങ്ങളില്‍ കേരളസര്‍ക്കാരിന്റെ കടം വര്‍ധിക്കുന്നു (കെ. സിദ്ധാര്‍ഥന്‍ ), ചാപിള്ളയാകുമോ കോ-ഓപ് കേരള ? (കിരണ്‍ വാസു), കേരള സംസ്ഥാന കാര്‍ഷികഗ്രാമവികസന ബാങ്ക് കേരള ബാങ്കില്‍ ലയിക്കണമോ ? (ബി.പി.പിള്ള), സഹകരണസംഘങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളാവണം (നബാര്‍ഡ് ചെയര്‍മാന്‍ കെ.വി. ഷാജി) എന്നിവയാണ് ഈ ലക്കത്തിലെ ലേഖനങ്ങള്‍. പ്രവര്‍ത്തനത്തില്‍ മുന്നേറുന്ന ആറു സഹകരണസ്ഥാപനങ്ങളെക്കുറിച്ചുള്ള ഫീച്ചറുകളും ഈ ലക്കത്തിലുണ്ട്. കാര്‍ഷികോല്‍പ്പന്നശാലയുമായി എറണാകുളം കുന്നുകര സഹകരണബാങ്ക് സെഞ്ച്വറിയിലേക്ക്, കര്‍ഷക ഉല്‍പ്പാദക കൂട്ടായ്മയുമായി എറണാകുളം ആലങ്ങാട്ടെ വനിതാ കൂട്ടായ്മ ( വി.എന്‍. പ്രസന്നന്‍ ), ആയിരം കോടി രൂപയുടെ നിക്ഷേപവും 25 ശാഖകളുമുള്ള, 84 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള മലപ്പുറം നിലമ്പൂര്‍ അര്‍ബന്‍ ബാങ്ക് (യു.പി. അബ്ദുള്‍ മജീദ്), അഞ്ചു കൊല്ലം കൊണ്ട് രണ്ടേക്കര്‍സ്ഥലത്ത് മാന്തോട്ടം ഒരുക്കുന്ന പാലക്കാട് പട്ടഞ്ചേരി സഹകരണബാങ്ക് ( അനില്‍ വള്ളിക്കാട്), ജനസേവനത്തിന്റെ 94 വര്‍ഷം പിന്നിടുന്ന കൊല്ലം നടയ്ക്കല്‍ സഹകരണ ബാങ്ക് (ദീപ്തി സാബു), മത്സ്യത്തൊഴിലാളികള്‍ക്കു ഭൂരിപക്ഷമുള്ള കോഴിക്കോട് ബേപ്പൂരില്‍ 70 വര്‍ഷം മുമ്പ് 25 അംഗങ്ങളുമായി പ്രവര്‍ത്തനം തുടങ്ങിയ ( ഇപ്പോള്‍ അംഗങ്ങള്‍ 52,449) ബേപ്പൂര്‍ സഹകരണ ബാങ്ക് (ദീപ്തി വിപിന്‍ലാല്‍) എന്നീ സ്ഥാപനങ്ങളെക്കുറിച്ചാണു ധാരാളം കളര്‍ച്ചിത്രങ്ങളുമായുള്ള വിശദമായ ഫീച്ചറുകള്‍. കൂടാതെ, കരിയര്‍ ഗൈഡന്‍സ് (ഡോ. ടി.പി. സേതുമാധവന്‍), സ്റ്റൂഡന്റ്സ് കോര്‍ണര്‍ (രാജേഷ് പി.വി. കരിപ്പാല്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ) എന്നീ സ്ഥിരം പംക്തികളും.

100 പേജ്. ആര്‍ട്ട് പേപ്പറില്‍ മനോഹരമായ അച്ചടി. അടുത്ത ലക്കം കൂടുതല്‍ പേജുകളോടെ വാര്‍ഷികപ്പതിപ്പായി ഇറങ്ങുന്നു.

 

Leave a Reply

Your email address will not be published.