മൂന്നാംവഴി ഒക്ടോബർ ലക്കം

moonamvazhi

രണ്ടു പ്രളയകാലവും കോവിഡും മറികടന്നു ഞങ്ങളുടെ സഹകരണ മാസിക ഒക്ടോബര്‍ ലക്കത്തോടെ 60 ലക്കങ്ങള്‍ പൂര്‍ത്തിയാക്കി. പ്രമുഖ സഹകാരി സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ 2017 നവംബറിലാണ് ആദ്യലക്കം ഇറങ്ങിയത്. ഇനി ആറാം വര്‍ഷത്തിലേക്ക്.

 

കിട്ടുന്ന വരുമാനവും പെന്‍ഷനും തമ്മില്‍ പൊരുത്തപ്പെട്ടുപോകാത്ത പശ്ചാത്തലത്തില്‍ സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി എങ്ങനെ മുന്നോട്ടുപോകും എന്ന ആശങ്കയാണ് ഇത്തവണത്തെ കവര്‍‌സ്റ്റോറിയില്‍ കിരണ്‍വാസു പങ്കുവെക്കുന്നത്. ഈ ലക്കത്തിലെ മറ്റു ലേഖനങ്ങള്‍: സഹകരണ മേഖലയെ ദേശീയതലത്തില്‍ നിയന്ത്രിക്കാന്‍ കേന്ദ്രനീക്കം ( കിരണ്‍വാസു ), സ്റ്റോഴ്‌സ് പര്‍ച്ചേസ് മാന്വലും സുതാര്യമായ സംഭരണവും ( ലേഖനപരമ്പരയുടെ തുടക്കം- യു.പി. അബ്ദുള്‍മജീദ് ), വകുപ്പുകളും ചട്ടങ്ങളും തയാറാക്കാനുള്ള അധികാരം പരമമായതാണോ? ( ലേഖനപരമ്പരയുടെ തുടക്കം- ബി.പി. പിള്ള ), ഇന്ത്യ അഞ്ചാം സ്ഥാനത്ത്; ഇന്ത്യക്കാരോ? ( അര്‍ഥവിചാരം- പി.ആര്‍. പരമേശ്വരന്‍).

 

ഇത്തവണത്തെ സംസ്ഥാന സഹകരണ അവാര്‍ഡ് ജേതാക്കളായ കാസര്‍ഗോഡ് പനയാല്‍ സഹകരണ ബാങ്ക് ( യു.പി. അബ്ദുള്‍ മജീദ് ), എറണാകുളത്തെ പോലീസ് ഭവന സഹകരണ സംഘം ( വി.എന്‍. പ്രസന്നന്‍ ), കാസര്‍ഗോഡ് ജില്ലാ സഹകരണാശുപത്രി ( അനില്‍ വള്ളിക്കാട് ) എന്നിവയെക്കുറിച്ചുള്ള സ്‌പെഷല്‍ ഫീച്ചറുകള്‍ ഈ ലക്കത്തില്‍ വായിക്കാം. കൃഷിക്കൊപ്പം കളമശ്ശേരിയില്‍ 17 സഹകരണ ബാങ്കുകള്‍, സമൂഹമാധ്യമക്കൂട്ടായ്മയില്‍ സ്ത്രീകളെ സംരംഭകരാക്കുന്ന രൂപ ജോര്‍ജ് സര്‍ക്കിള്‍ ( വി.എന്‍. പ്രസന്നന്‍ ), ചെക്യാടിന്റെ പുരോഗമനവഴിയില്‍ ഒരു സഹകരണ വിജയം ( ദീപ്തി വിപിന്‍ലാല്‍ ), കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് നേടിയ മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണ സംഘം, കൊയിലാണ്ടി സഹകരണാശുപത്രിക്ക് അഞ്ചുനിലക്കെട്ടിടം ഉയരുന്നു എന്നീ സ്‌പെഷല്‍ സ്റ്റോറികളും കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി. സേതുമാധവന്‍ ), സ്റ്റൂഡന്റ്‌സ് കോര്‍ണര്‍ ( രാജേഷ് പി.വി. കരിപ്പാല്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ) എന്നീ സ്ഥിരം പംക്തികളും ഈ ലക്കത്തിലുണ്ട്.

 

100 പേജ്. ആര്‍ട്ട് പേപ്പറില്‍ അച്ചടി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!