മുറ്റത്തെ മുല്ല പദ്ധതിയിലൂടെ കേരളത്തിലെ ബ്ളേഡ് പലിശക്കാരെ നിർമ്മാർജനം ചെയ്യുമെന്ന് സഹകരണ മന്ത്രി.

adminmoonam

മുറ്റത്തെ മുല്ല പദ്ധതിയിലൂടെ കേരളത്തിലെ ബ്ളേഡ് പലിശക്കാരെ നിർമ്മാർജനം ചെയ്യുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.ഇടതുപക്ഷ ഗവൺമെന്റിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനത്തിന്റെ ഭാഗമായിട്ടാണ് മുറ്റത്തെ മുല്ല പദ്ധതി നടപ്പാക്കുന്നത് എന്ന് മന്ത്രി അറിയിച്ചു. കേരളീയ ഗ്രാമങ്ങളിൽ തമ്പടിച്ച കൊള്ളപ്പലിശക്കാരെ സഹകരണ വകുപ്പും കുടുംബശ്രീയും ചേർന്ന് തുരത്തുകയെന്നതാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.

ഗ്രാമീണ സമ്പദ് വ്യവസ്ഥയെ പിടിമുറുക്കാൻ വട്ടിപ്പലിശ കമ്പനികൾ കച്ചകെട്ടിയിറങ്ങിയിരിക്കയാണ്. മുറ്റത്തെ മുല്ലയിലൂടെ ഗ്രാമീണന്റെ വീട്ട് മുറ്റത്ത് സഹകരണ ബാങ്കുകളെത്തുകയാണ്. ചെറിയ ആവശ്യങ്ങൾക്ക് ഒന്നോ രണ്ടോ രേഖകളുടെ ഈടിൽ വായ്പ നൽകാൻ സംഘങ്ങൾക്കാവണം.
സംസ്ഥാന സഹകരണ വകുപ്പിന്റെ ആസ്ഥാനമായ ജവഹർ സഹകരണ ഭവനിൽ നടന്ന മുറ്റത്തെ മുല്ല സംസ്ഥാന തല ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സഹകരണ വകുപ്പ് സെക്രട്ടറി  മിനി ആന്റണി ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംസ്ഥാന ഭാരവാഹി പ്രമോദ്,മുറ്റത്തെ മുല്ല പദ്ധതി പൈലറ്റ് പദ്ധതിയായി ആദ്യം നടപ്പാക്കിയ പാലക്കാട് ജില്ലയിലെ കുടുംബശ്രീ കോ ഓഡിനേറ്റർ പി. സൈതലവി, മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമൻ, റിട്ട. ജോയിന്റ് രജിസ്ട്രാർ എം.കെ.ബാബു , എന്നിവർ സംസാരിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ സഹകരണ സംഘം പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.
സഹകരണ രജിസ്ട്രാർ ഡോ.പി.കെ.ജയശ്രീ ഐ.എ.എസ്. സ്വാഗതവും അഡീഷണൽ രജിസ്ട്രാർ കെ. ശകുന്തള നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!