മുന്‍ ചെയര്‍മാന്‍മാരായ പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബാലന്‍ മാസ്റ്റര്‍ എന്നിവരെ മില്‍മ അനുസ്മരിക്കുന്നു

Deepthi Vipin lal

മില്‍മയുടെ സ്ഥാപക നേതാക്കളും, ദീര്‍ഘകാലം മില്‍മയുടെ ചെയര്‍മാന്‍മാരായി സേവനമനുഷ്ഠിച്ചു മില്‍മയെ കേരളത്തിലെ ഏറ്റവും വലിയ സഹകരണപ്രസ്ഥാനമായി വളര്‍ത്തുവാന്‍ മുന്‍കൈയ്യെടുത്തു പ്രവര്‍ത്തിച്ചവരുമായ പ്രയാര്‍ ഗോപാലകൃഷ്ണന്റെയും ബാലന്‍ മാസ്റ്ററുടേയും സേവനങ്ങള്‍ സ്മരിച്ചു കൊണ്ട് ജൂലൈ 17 – ന് വൈകീട്ട് 03.00 മണിക്ക് മില്‍മ എറണാകുളം മേഖലയുടെ ഇടപ്പള്ളിയിലുള്ള ഹെഡ് ഓഫീസ് അങ്കണത്തില്‍ വെച്ച് യോഗം നടത്തുന്നു.

കേരള നിയമസഭ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വ്വഹിക്കും. മുന്‍ ക്ഷീരവികസന വകുപ്പ് മന്ത്രി കെ. സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. എറണാകുളം എം.പി ഹൈബി ഈഡന്‍, എം.എല്‍.എമാരായ അഡ്വ. മാത്യു കുഴല്‍നാടന്‍, ടി. ജെ വിനോദ്, ഉമ തോമസ് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മില്‍മ മുന്‍ സംസ്ഥാന ഫെഡറേഷന്‍ ചെയര്‍മാന്‍ പി. ടി. ഗോപാലകുറുപ്പ്, മില്‍മ എറണാകുളം മേഖലാ യൂണിയന്‍ മുന്‍ ചെയര്‍മാന്‍മാര്‍ ടി. പി മാര്‍ക്കോസ്, പി.എസ് സെബാസ്റ്റ്യന്‍, സമകാലികരായിരുന്ന കല്ലട രമേശ്, എ. രാഘവന്‍, ഗോപിനാഥപിള്ള, സദാശിവന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News