മുതുകുളം ബാങ്ക് ഓക്സിജന്‍ കോണ്സന്ട്രേറ്റര് നല്കി
മുതുകുളം സര്‍വ്വീസ് സഹകരണ ബാങ്ക് മുതുകുളം സര്‍ക്കാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഓക്സിജന്‍ കോണ്സന്ട്രേറ്റര്, രോഗികള്‍ക്ക് ഇരിക്കാന്‍ കസേരകയും സംഭാവന നല്കി. ബാങ്ക് പ്രസിഡന്റ് ബി.വേലായുധന് തമ്പി, ബാങ്ക് സെക്രട്ടറി എന്‍.സുഭാഷ്കുമാര്‍ എന്നിവരില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ തനൂജയ്ക്ക് കൈമാറി.
വാക്സിന് ചലഞ്ചിലേക്ക് രണ്ടു ലക്ഷം രൂപയും സംഭാവന നല്കി. കോവിഡിന്റെ ആദ്യഘട്ടത്തില്‍ മുതുകുളം സി.എച്ച്.സി.യിലേക്ക് തെര്‍മ്മല്‍ സ്കാനറുകളും പൊതുജനങ്ങള്‍ക്ക് അയ്യായിരം ഡബിള്‍ ലയര്‍ മാസ്ക്കുകളും വിതരണം ചെയ്തു. ഭരണ സമതി അംഗം റീനാ ഷാജി സഫല എക്സികുട്ടീവ് അംഗങ്ങളായ സുരേന്ദ്രലാല്‍, അജിത്ത് ,രാജു, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.