മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ കൃഷികുലം പദ്ധതിക്ക് തുടക്കമായി.
മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ കൃഷികുലം പദ്ധതി ആരംഭിച്ചു. സർക്കിൾ സഹകരണ യൂണിയന്റെ കീഴിലുള്ള വിവിധ സഹകരണ സംഘങ്ങളെയും സഹകാരികളെയും ജീവനക്കാരെയും കാർഷിക സംസ്കൃതിയുടെ ഭാഗമാക്കുന്നതിനായി സർക്കിൾ സഹകരണ യൂണിയൻ ആവിഷ്കരിച്ച കൃഷികുലം പദ്ധതി ബി.ഡി. ദേവസി എംഎൽഎ ഉദ്ഘാടനം ചെയ്തു. ചാലക്കുടി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ചാലക്കുടി അസിസ്റ്റന്റ് രജിസ്ട്രാർ സി. സുമേഷിന് പച്ചക്കറി തൈകൾ നൽകി കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ്. ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷതവഹിച്ചു. ചാലക്കുടി മുൻസിപ്പൽ ചെയർപേഴ്സൺ ജയന്തി പ്രവീൺ കുമാർ, വൈസ് ചെയർമാൻ വിൻസെന്റ് പാണാട്ടുപറമ്പൻ, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം യൂജിൻ മൊറേലി എന്നിവർ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി ഏറ്റവും മികച്ച രീതിയിൽ കൃഷി ചെയ്യുന്ന സംഘങ്ങൾ, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർക്ക് പ്രത്യേകം അവാർഡുകൾ സർക്കിൾ സഹകരണ യൂണിയൻ പ്രഖ്യാപിച്ചു.