മിസലെനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ എറണാകുളം ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

Deepthi Vipin lal

മിസലെനിയസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ എറണാകുളം ജില്ലാ കണ്‍വെന്‍ഷന്‍ പെരുമ്പാവൂര്‍ വ്യാപാര ഭവനില്‍ നെല്ലിമൂട് പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കരുംകുളം വിജയകുമാര്‍, കെ.കെ.ചന്ദ്രന്‍, പി.പി. അവറാച്ചന്‍, കെ.പി. കൃഷ്ണന്‍ കുട്ടി, ബേബി സരോജം തുടങ്ങിയവര്‍ സംസാരിച്ചു.

ആക്ഷന്‍ കൗണ്‍സില്‍ എറണാകുളം ജില്ലാ ഭാരവാഹികള്‍: കെ.കെ ചന്ദ്രന്‍ (ചെയര്‍മാന്‍), എം.എസ്. സുരേന്ദ്രന്‍ (കണ്‍വീനര്‍ ), കെ.പി.കൃഷ്ണന്‍ കുട്ടി ആലുവ, എല്‍ദോ എം.പി. കുന്നത്തുനാട്, ലിസി മഹാദേവന്‍ മുവാറ്റുപുഴ, വനിജ ചന്ദ്രന്‍ കുന്നത്തുനാട്, കാര്‍ത്തിയാനി തങ്കപ്പന്‍ കുന്നത്തുനാട്, ബേബി സരോജം മുവാറ്റുപുഴ, കെ.ജെ. ബയ്സന്‍ കൊച്ചി, സിന്ധു സുന്ദരന്‍ പറവൂര്‍, സി.പി. ഗോപാലകൃഷ്ണന്‍ കുന്നത്തുനാട്, ശാന്ത നമ്പീശന്‍ കുന്നത്തുനാട് എന്നിവരെ കമ്മറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.