മില്‍മ എറണാകുളം മേഖല 15 ലക്ഷം രൂപ നല്‍കി

Deepthi Vipin lal

മില്‍മ എറണാകുളം മേഖല വാക്‌സിന്‍ ചലഞ്ചിലേക്ക് 15 ലക്ഷം രൂപ നല്‍കി. കോവിഡ് മൂലം മരണപ്പെട്ട ക്ഷീര ഉല്‍പാദകസഹകരണ സംഘങ്ങളിലെ പ്രസിഡന്റ്, ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ധനസഹായം നല്‍കുന്നതിന് മേഖലയൂണിയന്‍ ഓണ്‍ലൈനായി ചേര്‍ന്ന ഭരണസമിതിയോഗത്തില്‍ തീരുമാനിച്ചു.

പാല്‍ വിതരണ സംവിധാനം കൂടുതല്‍ ശക്തിപെടുത്തുന്നതിന്റെ ഭാഗമായി എറണാകുളം മേഖലയൂണിയന്‍ എല്ലാ ജില്ലകളിലും മൂന്ന് മാസത്തിനുള്ളില്‍ പാലിന്റെയും പാല്‍-ഉത്പന്നങ്ങളുടെയും ഓണ്‍ലൈന്‍ വിതരണ സംവിധാനം വ്യാപിപ്പിക്കുന്നതിനും തീരുമാനമായി.

Leave a Reply

Your email address will not be published.