മാര്‍ക്കറ്റിങ് ഓഫീസ് ഉദ്ഘാടനം ചെയ്തു
എറണാകുളംജില്ലയിലെ കോരാമ്പാടം സര്‍വീസ് സഹകരണബാങ്കിന്റെ നവീകരിച്ച മാര്‍ക്കറ്റിങ് ഓഫീസ് സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ജോസല്‍ ഫ്രാന്‍സിസ് തോപ്പില്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഹാരോള്‍ഡ് നിക്കോള്‍സണ്‍ അധ്യക്ഷനായിരുന്നു. സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍ ടി.എസ്. ഷണ്‍മുഖദാസ്, കടമക്കുടി ഗ്രാമപഞ്ചായത്തുപ്രസിഡന്റ് മേരിവിന്‍സന്റ്, വിപിന്‍രാജ്, ജൈനി സെബാസ്റ്റ്യന്‍, ടി.കെ. സൂരജ് സി.എസ്. സുനില്‍ എന്നിവര്‍ സംസാരിച്ചു. പൊക്കാളിഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ്, മാനസികാരോഗ്യക്ലിനിക്, വിദ്യാര്‍ഥികള്‍ക്കുള്ള ദിശ കരിയര്‍ ഗൈഡന്‍സ് സെല്‍ തുടങ്ങിയവ ഈ ഓഫീസിലായിരിക്കും പ്രവര്‍ത്തിക്കുക.