മാന്നാംമംഗലം ക്ഷീരോല്പാദക സംഘം ഫലവൃക്ഷ തൈ വിതരണം ചെയ്തു

moonamvazhi

ലോക ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി മാന്നാംമംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ പാലളക്കുന്ന മുഴുവന്‍ ക്ഷീര കര്‍ഷകര്‍ക്കും ഫലവൃക്ഷ തൈ വിതരണം ചെയ്തു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനി സാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സംഘം പ്രസിഡന്റ് ജോര്‍ജ് പന്തപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. നെറ്റ് ബാങ്കിങ്ങ് സിസ്റ്റത്തിന്റെ ഉദ്ഘാടനം ഒല്ലൂക്കര ക്ഷീര വികസന ഓഫീസര്‍ ജ.എസ്. അരുണ്‍ നിര്‍വ്വഹിച്ചു. ഇസാഫ് ബാങ്കിന്റെ മണ്ണുത്തി ബ്രാഞ്ച് മനേജര്‍ മ്യുദലയെ ആദരിച്ചു. പൂത്തൂര്‍ പഞ്ചായത്ത് മെമ്പര്‍ അരോഷ്, ഭരണസമിതി അംഗങ്ങളായ, പൗലോസ് തെറ്റയില്‍, ജോസഫ് ജോര്‍ജ്, ശാന്ത ശെല്‍വം തുടങ്ങിയവര്‍ സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് റോസി ജോണ്‍സന്‍ സ്വാഗതവും സെക്രടറി അഡ്വ. ഡേവീസ് കണ്ണൂക്കാടന്‍ നന്ദിയും പറഞ്ഞു.

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!