മാഞ്ഞാലി ബാങ്കിന്റെ ആഗ്രാപേഡ വിപണിയിലിറക്കി

moonamvazhi

എറണാകുളം ജില്ലയിലെ മാഞ്ഞാലി സര്‍വീസ് സഹകരണബാങ്കിന്റെ കീഴിലുള്ള മാഞ്ഞാലി എക്‌സ്ട്രാക്ട്‌സ് ആന്റ് പ്രോഡക്ട്‌സിന്റെ മൂല്യവര്‍ധിതോത്പന്നമായ ആഗ്രാപേഡ തിരുവനന്തപുരത്തു നടന്ന കേരളീയംമേളയില്‍ സഹകരണമന്ത്രി വി.എന്‍. വാസവനും സഹകരണവകുപ്പു സെക്രട്ടറി മിനി ആന്റണിയും ചേര്‍ന്നു പുറത്തിറക്കി.

കേരളീയംമേളയിലെ ബാങ്കിന്റെ സ്റ്റാളില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് പി.എ. സക്കീര്‍, സെക്രട്ടറി ടി.ബി. ദേവദാസ്, ഭരണസമിതിയംഗം കെ.എച്ച.് നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബാങ്കിന്റെ കൂവപ്പൊടി, ചക്കപ്പൊടി, കണ്ണന്‍ഏത്തക്കായപ്പൊടി തുടങ്ങിയവ നേരത്തേതന്നെ വിപണിയിലുണ്ട്. മന്ത്രി പി. രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കൃഷിമന്ത്രി പി. പ്രസാദ്, ഹൈബി ഈഡന്‍ എം.പി എന്നിവരാണ് അവ വിപണിയില്‍ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published.