മാഞ്ഞാലിബാങ്ക് കൂവക്കര്‍ഷകര്‍ക്കു പരിശീലനം സംഘടിപ്പിച്ചു

moonamvazhi

എറണാകുളം ജില്ലയിലെ മാഞ്ഞാലി സര്‍വീസ് സഹകരണബാങ്ക് കൂവക്കര്‍ഷകര്‍ക്കായി പഠനക്ലാസ് സംഘടിപ്പിച്ചു. ഐഡിയല്‍ സര്‍വീസ് ട്രസ്റ്റ് ഹാളില്‍ അറുപതില്‍പരം കര്‍ഷകര്‍ പങ്കെടുത്ത ക്ലാസ് ബാങ്ക് പ്രസിഡന്റ് പി.എ. സക്കീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.എം. അബ്ദുള്‍സലാം അധ്യക്ഷനായിരുന്നു. തിരുവനന്തപുരം കേന്ദ്രകിഴങ്ങുവര്‍ഗഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. ജി. സുധ, ഡോ. ജി. ജഗന്നാഥന്‍, കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു, ബി. ജഗന്നാഥന്‍ എന്നിവരും ക്ലാസ് നയിച്ചു.

ബാങ്ക് സെക്രട്ടറി ടി.ബി. ദേവദാസ് സ്വാഗതവും കര്‍ഷകപ്രതിനിധി എ.എം. അബൂബക്കര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നു വിദഗ്ധര്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു. മാഞ്ഞാലി എക്‌സ്ട്രാക്ട്‌സ് ആന്റ് പ്രോഡക്ട്‌സ് എന്ന ഉത്പാദനയൂണിറ്റ് ആരംഭിച്ച് കൂവപ്പൊടി അടക്കമുള്ള മൂല്യവര്‍ധിതകാര്‍ഷികോത്പന്നങ്ങള്‍ ഉത്പാദിപ്പിച്ചു വിപണനം ചെയ്തുവരികയാണു മാഞ്ഞാലി സര്‍വീസ് സഹകരണബാങ്ക്. ബാങ്കിന്റെ കൂവസംരംഭത്തിന് ഈയിടെ നൂതനാശയങ്ങള്‍ക്കുള്ള വ്യവസായവകുപ്പിന്റെ പുരസ്‌കാരം ലഭിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!