മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്ന കാര്യത്തിൽ റിസർവ് ബാങ്കിന് അനുകൂല നിലപാടാണെന്ന് സഹകരണ വകുപ്പ് മന്ത്രി: രണ്ടുമാസത്തിനകം എൻ.ആർ.ഐ ലൈസൻസുകൾ ലഭിക്കുമെന്നും മന്ത്രി.

[mbzauthor]

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്ക്മായി ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ റിസർവ് ബാങ്ക് അധികൃതർ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എൻ.ആർ.ഒ, എൻ.ആർ.ഐ ലൈസൻസുകൾ രണ്ടുമാസത്തിനകം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയും സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി. കെ.ജയശ്രീയുമാണ് ആർബിഐയുടെ മുംബൈ ആസ്ഥാനത്തെത്തി അധികൃതരുമായി ചർച്ച നടത്തിയത്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്ക്മായി ലയിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നബാർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗികമായി ലയന നടപടികൾക്ക് ഉള്ള അനുമതി നൽകാമെന്ന് ആർബിഐ അധികൃതർ അറിയിച്ചു. നബാർഡിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ആർബിഐ ഇതിനുള്ള അനുമതി നൽകുക. അതുകൊണ്ടുതന്നെ അടുത്ത ദിവസം ഇത് സംബന്ധിച്ച് വിശദമായ കത്ത് സഹകരണ വകുപ്പ് നബാർഡിനു നൽകും. ഏപ്രിൽ 14 ന് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ലയന നടപടികൾ ആരംഭിക്കേണ്ടാതുണ്ട്.

14 ജില്ലാ സഹകരണ ബാങ്കുകൾ ലയിച്ചു കൊണ്ട് കേരള ബാങ്ക് രൂപീകരണത്തിനുള്ള പ്രാഥമിക അനുമതിയാണ് റിസർവ് ബാങ്ക് നേരത്തെ നൽകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ലയിപ്പിക്കുന്നതിന് റിസർബാങ്ക് എതിരു നിൽക്കാൻ ഇടയില്ല. തന്നെയുമല്ല നേരത്തെ കോടതിയിൽ നൽകിയിട്ടുള്ള റിപ്പോർട്ട് 14 ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യത്തിലാണ്. ടു ടയർ സിസ്റ്റത്തിലേക്ക് മാറുമ്പോൾ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാത്രം മാറി നിൽക്കുന്നത് കേരളത്തിലെ സഹകരണ ബാങ്കിംഗ് മേഖലയ്ക്ക് ഗുണകരമാകില്ല എന്ന റിപ്പോർട്ടാണ് പ്രധാനമായും സഹകരണവകുപ്പ് നബാർഡിനു മുന്നിൽ അവതരിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നബാർഡ് നൽകുന്ന അഭിപ്രായത്തിൽ ഊന്നി ആയിരിക്കും റിസർവ് ബാങ്കിന്റെ അനുമതി.

എൻ.ആർ.ഒ, എൻ.ആർ.ഐ ലൈസൻസുകൾ സംബന്ധിച്ച അനുമതി നൽകേണ്ടത് റീജണൽ ഓഫീസുകൾ ആണെന്ന് ആർ.ബി.ഐ ചർച്ചയിൽ വ്യക്തമാക്കി. ഇതിന് മറ്റു തടസ്സങ്ങൾ ഉണ്ടാകില്ലെന്നും തിരുവന്തപുരത്തെ ആർബിഐ ഓഫീസുമായി ബന്ധപ്പെടാനായി ആർ.ബി.ഐ ഹെഡ് കോട്ടേഴ്സ് നിർദ്ദേശിച്ചു. 5500 അക്കൗണ്ടുകളാണ് ഉള്ളത്. ഇതിൽ ഏകദേശം 86 കോടി രൂപ ഉണ്ട്.

[mbzshare]

Leave a Reply

Your email address will not be published.