മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയില്‍ നഴ്സിംഗ് ദിനം ആഘോഷിച്ചു

Deepthi Vipin lal

അന്താരാഷ്ട്ര നഴ്സിംഗ് ദിനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയും കാരുണ്യ ഹൃദയാലയവും സംയുക്തമായി നഴ്സിംഗ് ദിനാഘോഷം നടത്തി. ആശുപത്രിയില്‍ 35 വര്‍ഷം മുതല്‍ 23 വര്‍ഷം വരെ നഴ്സിംഗ് സ്റ്റാഫായി ജോലിയില്‍ തുടരുന്ന 9 സീനിയര്‍ നഴ്സിംഗ് സ്റ്റാഫിനു സ്നേഹാദരമായി പുരസ്‌കാരം നല്‍കി.

മലപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടര്‍ വി.എ. റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഹീര്‍ കാലടി, ഡയക്ടര്‍മാരായ അബൂബക്കര്‍ മന്നയില്‍, കുഞ്ഞഹമ്മദ് കുന്നത്, അഡ്വ. റജിന. പി.കെ, സി.എം.ഒ ഡോ. കെ.എ. പരീത്, ഹനീഫ മാസ്റ്റര്‍, ഡോ.: വിജയന്‍, ഡോ. ജോര്‍ജ് സാണ്ടര്‍, ഡോ.ശ്രുതി ശ്രീധര്‍, ഡോ.നാസിയ മുഹമ്മദ്, ഡോ.ഹണി ആന്‍ ബെന്നി , ഡോ. സുഹറാബാനു. കെ.പി, റജീന.കെ.എം, മോളി മേത്യൂ, ,റസിയ, ലൂസി, സുനിത, റമീസ് പൊറ്റ മ്മല്‍, സുജീഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News