മലപ്പുറം ജില്ലാ ബാങ്കിനെ കേരളബാങ്കിൽ ഉൾപ്പെടുത്താൻ പ്രത്യക്ഷ സമരപരിപാടികളുമായി കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടന.
മലപ്പുറം ജില്ലാ ബാങ്കിനെ കേരളബാങ്കിൽ ഉൾപ്പെടുത്താൻ പ്രത്യക്ഷ സമരപരിപാടികളുമായി കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടന രംഗത്ത്.മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇല്ലാതെ കേരള ബാങ്ക് രൂപീകരിക്കാൻ ഇടവരരുതെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന ഓൾ കേരള ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് കേന്ദ്രകമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
മുൻകാലങ്ങളിൽ സംഘടന കേരള ബാങ്കിന് എതിരായിരുന്നു. കേരള ബാങ്ക് വരുമ്പോൾ മലപ്പുറം ജില്ലാ ബാങ്ക് മാത്രമായി നിലനിൽക്കാൻ കഴിയില്ല എന്നാണ് ഇവർ പറയുന്നത്. ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ജില്ലയിലെ സഹകാരികൾ ഇത് മനസ്സിലാക്കണമെന്നും സംഘടന പറയുന്നു. ജീവനക്കാരുടെ സീനിയോറിറ്റി നഷ്ടപ്പെടുന്നതും ഒരു പ്രശ്നമാണ്. മലപ്പുറം ജില്ലയിലെ 15 ലക്ഷത്തിൽ പരം നിക്ഷേപകർക് കേരള ബാങ്കിന്റെ ഗുണങ്ങൾ നഷ്ടപ്പെടരുത് എന്ന് സംഘടന ആവശ്യപ്പെടുന്നു.അവകാശ നിഷേധങ്ങൾ ക്കെതിരെ നവംബർ 13ന് സെക്രട്ടറിയേറ്റ് ധർണ നടത്താനും നവംബർ 30 ന് സൂചന പണിമുടക്ക് നടത്താനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
[mbzshare]