മലനാടിനു മാരിവിൽ ശോഭചാർത്തി കൂറ്റൻ സഹകരണ ഘോഷയാത്ര: രാഷ്ട്രീയത്തിനതീതമായി ഒന്നിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് സഹകരണ വകുപ്പ് മന്ത്രി

adminmoonam

66മത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കട്ടപ്പനയിൽ നടന്ന സഹകരണ ഘോഷയാത്ര മലനാടിന് അക്ഷരാർത്ഥത്തിൽ മഴവിൽ ശോഭ പകർന്നു. ആയിരങ്ങൾ അണിനിരന്ന വർണാഭമായ ഘോഷയാത്ര കട്ടപ്പനയുടെ നെഞ്ചകത്തുകൂടി കടന്നുപോയപ്പോൾ ഒരിക്കൽ കൂടി സഹകരണത്തിന്റെ പ്രസക്തിയും കൂട്ടായ്മയും വിളിച്ചോതുകയായിരുന്നു. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി. കെ .ജയശ്രീ ഐ.എ.എസും ഘോഷയാത്രക്ക് നേതൃത്വം നൽകി.

തുടർന്നു നടന്ന പൊതുസമ്മേളനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ എണ്ണിയെണ്ണി പരാമർശിച്ച മന്ത്രി രാഷ്ട്രീയത്തിനതീതമായി സഹകാരികൾ ഒന്നിച്ചു നിൽക്കണം എന്നും പറഞ്ഞു. മന്ത്രി എം.എം. മണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാർ, സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി. കെ.ജയശ്രീ, തുടങ്ങി നിരവധി സഹകാരികളും ജനപ്രതിനിധികളും പങ്കെടുത്തു. തുടർന്ന് കലാപരിപാടികൾ നടന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!