മന്ത്രി കെ. കൃഷ്ണൻകുട്ടി സപ്ത റിസോര്‍ട്ട് സന്ദര്‍ശിച്ചു

moonamvazhi

വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി വയനാട് സുൽത്താൻ ബത്തേരിയിലെ സപ്ത റിസോർട്ട് സന്ദർശിച്ചു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൽ തലയെടുപ്പോടെ നിൽക്കുന്ന സ്ഥാപനമാണ് ലാഡ്ഡർ എന്ന് മന്ത്രി പറഞ്ഞു.

കെ.സി.ബാലകൃഷ്ണൻ എംഎൽഎ, ഗീവർഗീസ് മാർപക്കോമിയോസ് (ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ) എന്നിവരും മന്ത്രിയോടൊപ്പം സപ്ത റിസോർട്ട് സന്ദർശിക്കാനായി എത്തി.

സഹകരണ മേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലാണ് സപ്ത റിസോർട്ട്. ലാഡർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, സപ്ത മാനേജർ സുജിത്ത് ശങ്കർ എന്നിവർ ചേർന്നു സ്വീകരിച്ചു.

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!