മത്സ്യത്തൊഴിലാളികളുടെ മൊറട്ടോറിയം ഒരു വർഷത്തേക്ക് കൂടി നീട്ടി.

adminmoonam

കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ മത്സ്യതൊഴിലാളികളുടെ കടങ്ങൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവായി.31.12.2021വരെയാണ് ദീർഘിപ്പിചിരിക്കുന്നത്.

സഹകരണ സംഘങ്ങളിൽ നിന്നും /ബാങ്കുകളിൽനിന്നും
31.12.2008 വരെ മത്സ്യ ബന്ധന ഉപകരണങ്ങൾ വാങ്ങൽ, ഭവനനിർമ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെൺമക്കളുടെ വിവാഹം എന്നീ ആവശ്യങ്ങൾക്ക് മത്സ്യത്തൊഴിലാളികൾ എടുത്തിട്ടുള്ള വായ്പകളിൽ മേൽ തുടങ്ങിവച്ചതോ തുടർന്ന് വരുന്നതോ ആയ ജപ്തി നടപടികൾ ഉൾപ്പെടെയുള്ള റിക്കവറി നടപടികൾക്കാണ് ഈ വർഷം അവസാനം വരെ മൊറട്ടോറിയം അനുവദിച്ചിരിക്കുന്നതെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News