മണകുന്നം വില്ലേജ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് : സഹകരണ സംരക്ഷണ മുന്നണിക്കു ജയം
എറണാകുളം ജില്ലയിലെ മണകുന്നം വില്ലേജ് സര്‍വീസ് സഹകരണ ബാങ്കു തിരഞ്ഞെടുപ്പില്‍ സഹകരണസംരക്ഷണമുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. എന്‍.കെ. ഗിരിജാവല്ലഭന്‍, സി.ജി. ജയപ്രകാശന്‍, കെ.ആര്‍. ബൈജു, ഇ.എം. രവീന്ദ്രന്‍, പി.പി. ശ്രീവത്സന്‍, പി.കെ. കമലന്‍, കെ.വി. മുകുന്ദന്‍, എം.ടി. സജീവന്‍, സുജാബാബു, സുലേഖശിവന്‍, കലാവതി എന്നിവരാണു വിജയിച്ചത്.
സഹകരണസംരക്ഷണമുന്നണി നടത്തിയ ആഹ്ലാദപ്രകടനത്തിനു സി.പി.എം ജില്ലാസെക്രട്ടേറിയറ്റംഗം ടി.സി. ഷിബു, അഡ്വ. പി.വി. പ്രകാശന്‍, പി.കെ. സുബ്രഹ്മണ്യന്‍, പി.കെ. ബാബു, കെ.എസ്. പവിത്രന്‍, എസ്.എ. ഗോപി എന്നിവര്‍ നേതൃത്വം നല്‍കി. കെ.ആര്‍. ബൈജുവിനെ ബാങ്കു പ്രസിഡന്റായി തിരഞ്ഞെടുത്തു.