മക്കരപ്പറമ്പ് ബാങ്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും നാളെ ഫലവൃക്ഷ തൈകള്‍ വെച്ചു പിടിപ്പിക്കും

Deepthi Vipin lal

മക്കരപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് ലോക പരസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂണ്‍ അഞ്ചിന് സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ‘ഹരിതം സഹകരണം’ പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തൈകള്‍ വെച്ചു പിടിപ്പിക്കാന്‍ ബാങ്ക് ഭരണസമിതി തീരുമാനിച്ചു. ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലുമാണ് ഫലവൃക്ഷ തൈകള്‍ നടുന്നത്.


സംസ്ഥാനത്ത് ആകെ ഒരു ലക്ഷം തൈകള്‍ നട്ടുപിടിപ്പിക്കാനാണ് സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശം. മക്കരപ്പറമ്പ ചെറുപുഴ തീരത്ത് ബാങ്ക് പ്രസിഡന്റ് പി മുഹമ്മദ് മാസ്റ്റര്‍, സെക്രട്ടറി ഹനീഫ പെരിഞ്ചീരി എന്നിവര്‍ നേതൃത്വം നല്‍കും. ബാങ്കിന്റെ മെയിന്‍ ബ്രാഞ്ച്, ടൗണ്‍ ബ്രാഞ്ച്, പഴമള്ളൂര്‍,വടക്കാങ്ങര, പരവക്കല്‍, ചട്ടിപ്പറമ്പ് ബ്രാഞ്ചുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളില്‍ ഭരണ സമിതി അംഗങ്ങളും, ബ്രാഞ്ച് മാനേജര്‍മാരും തൈകള്‍ നട്ടുപിടിപ്പിക്കലിന് നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published.