ബേഡഡുക്ക വനിതാ സംഘം മൂന്നാം വര്‍ഷവും നെല്‍കൃഷി ഇറക്കി

Deepthi Vipin lal

കാസര്‍കോട് ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ സംഘത്തിന്റെ ജൈവനെല്‍കൃഷി നടീല്‍ ഉത്സവം കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു.

സുഭിക്ഷ കേരളം ക്യാമ്പയിന്റെ ഭാഗമായി നടീല്‍ ഉത്സവത്തില്‍ ഇരുന്നോളാം ആളുകള്‍ പങ്കെടുത്തു. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ബേഡകം പോന്നുര്‍ പാറയിലെ 15 ഏക്കറോളം വരുന്ന പാടത്താണ് കൃഷി ഇറക്കിയത്. സംഘം ജീവനക്കാരുടെയും മെമ്പര്‍മാരുടെയും നാട്ടുകാരുടെയും സഹകരണത്തോടുകൂടി ഞാറുനടീല്‍ ഒന്നാം ദിവസം തന്നെ നാല് ഏക്കറോളം സ്ഥലത്ത് പൂര്‍ത്തിയാക്കി.

സംഘം പ്രസിഡന്റ് ഉമാവതി കെ അധ്യക്ഷത വഹിച്ചു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. രാമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. കൃഷി ഓഫീസര്‍ നീന ലെനിന്‍, വാര്‍ഡ് മെമ്പര്‍ ധന്യ, ടി. രാഘവന്‍ മുന്നാട്, ദാമോദരന്‍ മാസ്റ്റര്‍, കുഞ്ഞികൃഷ്ണന്‍ മാടക്കല്‍, ടി. അപ്പ, ബേഡഡുക്ക ന്യൂ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂള്‍ പി ടി എ പ്രസിഡന്റ് മുഹമ്മദ്, അബ്ദുല്‍ റഹീം കുണ്ടടുക്കം തുടങ്ങിയവര്‍ പങ്കെടുത്തു. സംഘം സെക്രട്ടറി സുധീഷ് കുമാര്‍ സ്വാഗതവും സംഘം വൈസ് പ്രസിഡന്റ് പ്രീതി .എം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.