ബി.ടെക് അഡ്മിഷൻ- സഹകരണ ജീവനക്കാരുടെ മക്കൾക്കുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

adminmoonam

കേപ്പിന്റെ കീഴിലുള്ള തലശ്ശേരി എൻജിനീയറിങ് കോളേജിൽ ബിടെക് മാനേജ്മെന്റ് ക്വാട്ടയിൽ സഹകരണ വകുപ്പ് ജീവനക്കാരുടെ മക്കൾക്കും സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സംഘം ജീവനക്കാർ, ഭരണസമിതി അംഗങ്ങളുടെ മക്കൾ എന്നിവർക്കായി സീറ്റുകൾ സംവരണം ചെയ്തിട്ടുള്ളതാണ്. കീം 2020 എൻജിനീയറിങ് യോഗ്യത നേടിയ മേൽ വിഭാഗം കാറ്റഗറിയിൽപ്പെട്ടവർക്ക് ബി.ടെക് കമ്പ്യൂട്ടർ സയൻസ്, സിവിൽ എൻജിനീയറിങ്,
മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലെ പ്രസ്തുത മാനേജ്മെന്റ് ക്വാട്ട സംവരണ സീറ്റുകളിലേക്ക് 12.10.2020 തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിവരെ കോളേജിൽ നേരിട്ട് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സഹകരണവകുപ്പ് നൽകുന്ന 15000 രൂപ സ്കോളർഷിപ്പ് പഠന കാലയളവിൽ എല്ലാവർഷവും ലഭിക്കും.അപേക്ഷ ഫോറവും വിശദവിവരങ്ങളും www.cethalassery.ac.ഇനി എന്ന വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0490-2388930,6238340901 എന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published.