ബാലരാമപുരം സർവീസ് സഹകരണ ബാങ്കിന്റെ ആറാമത് ശാഖ മുടവൂർപ്പാറയിൽ ഉദ്ഘാടനം ചെയ്തു.

adminmoonam

തിരുവനന്തപുരം ബാലരാമപുരം സർവീസ് സഹകരണ ബാങ്കിന്റെ ആറാമത് ബ്രാഞ്ച് മുടവൂർപ്പാറയിൽ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചിട്ടയായ പ്രവർത്തനത്തിലൂടെ സംസ്ഥാനത്തെ തന്നെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ ബലരാമപുരം സഹകരണ ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അഡ്വക്കേറ്റ് എം.വിൻസെന്റ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് പ്രതാപചന്ദ്രൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ആദ്യ നിക്ഷേപം സ്വീകരിക്കൽ ചടങ്ങ് അഡ്വക്കേറ്റ് എം.വിൻസെന്റ് എം.എൽ.എ യും ആദ്യ വായ്പ വിതരണം ഐ. ബി. സതീഷ് എംഎൽഎയും നിർവഹിച്ചു. ചടങ്ങിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും സഹകാരികളും നാട്ടുകാരും പങ്കെടുത്തു.

Leave a Reply

Your email address will not be published.