ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ഓർഡിനൻസ് -2020 ചാർട്ടേർഡ് അക്കൗണ്ടന്റ്ആയ ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു..

adminmoonam

ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ഓർഡിനൻസ് -2020
ചാർട്ടേർഡ് അക്കൗണ്ടന്റ്ആയ ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു..
63. ആർട്ടിക്കിൾ 123മായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ, ശ്രദ്ധിക്കേണ്ട ചില വസ്തുതകളെപ്പറ്റി നിങ്ങളോട് ഞാൻ പറഞ്ഞിരുന്നു. ഓർഡിനൻസ് പുറപ്പെടുവിക്കാൻ വഴിയൊരുക്കിയ സാഹചര്യത്തിന്റെ അടിയന്തര സ്വഭാവത്തെക്കറിച്ചാണ് അതിൽ ഒന്ന്. ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഉണ്ടായ അടിയന്തര സാഹചര്യത്തെ കുറിച്ച പ്രസിഡന്റ്നു “തൃപ്തി” വരേണ്ടതുണ്ട്. അതിനാൽ പ്രസിഡണ്ടിന്റെ”തൃപ്തി” എന്നതിന് പ്രാധാന്യം കൈവരുന്നു.

64. “പ്രസിഡണ്ടിന് തൃപ്തിയുണ്ട്” എന്ന പ്രയോഗത്തിന്റെ അർത്ഥവും വ്യാപ്തിയും എന്താണ്? പ്രസിഡണ്ടിന്റെ തൃപ്തി എന്നത് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണോ അതോ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണോ? “തൃപ്തി”യുടെ അസ്തിത്വം കോടതിയ്ക്ക് പരിശോധിക്കാൻ കഴിയുന്നതാണോ?പ്രസിഡണ്ടിന്റെ തൃപ്തി എന്നതിനു പകരം കോടതിയുടെ തൃപ്തി എന്ന് മാറ്റാൻ കഴിയുമോ? ഈ മൂന്നു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ നമുക്ക് ശ്രമിക്കാം.

65. പ്രായോഗികതലത്തിൽ , പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ “തൃപ്തി”യാണ് പ്രധാനമെന്നത് ശ്രദ്ധിക്കണം. വാസ്തവത്തിൽ, ഓർഡിനൻസ് പുറപ്പെടുവിക്കാൻ പര്യാപ്തമായ സാഹചര്യം ഉണ്ടോ എന്ന് മന്ത്രിമാർ തീരുമാനിക്കുകയും അതിനു ശേഷം ഓർഡിനൻസ് പുറപ്പെടുവിക്കാൻ പ്രസിഡണ്ടിനെ ഉപദേശിയ്ക്കുകയുമാണ് ചെയ്യുന്നത്. സുപ്രീം കോടതിയുടെ തുടരെത്തുടരെയുള്ള വിധികളിലൂടെ പ്രസിഡണ്ടിന്റെ തൃപ്തി എന്നത് വിഷയങ്ങളെ അടിസ്ഥാനം ആക്കിയുള്ളതാണ് എന്നും വസ്തുതകളെ അടിസ്ഥാനം ആക്കിയുള്ളതല്ല എന്നും ഇതിനകം തീർപ്പായിട്ടുള്ള ഒരു കാര്യമാണ്. R.C.Cooper v UOI (1970) 1 SCC 248 and SKG Sugar Ltd v State of Bihar (1974) 4 SCC 827 എന്ന കേസിൽ സുപ്രീം കോടതി ഇത്തരത്തിൽ വിധി പ്രസ്താവിച്ചതുമാണ്. ഇത്, മേലെ കൊടുത്ത ഖണ്ഡിക 64 ലെ ഒന്നാം ചോദ്യത്തിനുള്ള ഉത്തരം ആണ്.

66. മേൽപ്പറഞ്ഞ R.C Cooper (ബാങ്ക് ദേശസാൽക്കരണ കേസ് എന്ന് പൊതുവെ അറിയപ്പെടുന്ന) കേസിൽ, ഇങ്ങനെ നിരീക്ഷിക്കുന്നു:
“‘ആർടിക്കിൾ 123ൽ പറയുന്ന അധികാരം നിക്ഷിപ്തമായിരിക്കുന്നത് ഭരണനിർവഹണത്തിന്റെ തലവനായ പ്രസിഡണ്ടിൽ ആണ്; അത്തരം അധികാരം പ്രയോഗിക്കാൻ പ്രസിഡണ്ടിനുള്ള ഒരു മാർഗനിർദേശമാണ് 123ൽ വിഭാവനം ചെയ്തിട്ടുള്ള സാഹചര്യങ്ങൾ. വർഷം മുഴുവൻ പാർലമെന്റ് സമ്മേളനം നടക്കാറില്ലാത്തതിനാൽ, രണ്ടു സമ്മേളനങ്ങളുടെ ഇടവേളകളിൽ അടിയന്തര സ്വഭാവമുള്ളതും പെട്ടെന്ന് ചെയ്യേണ്ടുന്നതുമായ വിഷയങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള നിയമപരമായ അധികാരം പ്രസിഡണ്ടിൽ നിക്ഷിപ്തമാണ്.

67. Jnan Prosanna v. Province of West Bengal കേസിൽ, പെട്ടെന്ന് ഒരു നിയമം നിർമിക്കാനുള്ള കാരണങ്ങൾ ആവശ്യമുള്ളത് തന്നെയെന്ന് ഗവർണർ പറയുമ്പോഴും ഓർഡിനൻസ് പുറപ്പെടുവിക്കാനുണ്ടായ കാരണങ്ങളുടെ പര്യാപ്തതയെ ചോദ്യം ചെയ്യാൻ കോടതിയ്ക്ക് കഴിഞ്ഞില്ല; അതിനാൽത്തന്നെ ഓർഡിനൻസ് പുറപ്പെടുവിച്ചത് ഉത്തമവിശ്വാസത്തിന്റെ പിൻബലത്തോടെ ആയിരുന്നില്ല എന്ന് പറയുവാനും കോടതിയ്ക്ക് കഴിഞ്ഞില്ല.(A.I.R. 1949 Cal. 1 കാണുക)

T.V Reddy v State of AP (1985) 3 SCC 198 കേസിൽ, പാർലമെന്റിന്റെ സമാനമായ പൂർണമായ വിവേചനാധികാരം, ആർട്ടിക്കിൾ 123 അനുസരിച്ച് എക്സിക്യൂട്ടീവിനും ഉണ്ട് എന്ന് സുപ്രീം കോടതി വിധിച്ചു. K .Nagaraj v State of AP (1985) 1 SCC 523 കേസിൽ, എക്സിക്യൂട്ടീവ് തീരുമാനങ്ങളെ എതിർക്കാൻ അല്ലെങ്കിൽ ചോദ്യം ചെയ്യപെടുമ്പോൾ ഉന്നയിക്കുന്ന സാധാരണ കാരണങ്ങൾ ഓർഡിനൻസുകളുടെ കാര്യത്തിൽ പര്യാപ്തമല്ല എന്നും കോടതി വിധിച്ചു.

അതിനാൽ ഓർഡിനൻസുകൾ പുറപ്പെടുവിക്കാൻ ഉള്ള കാരണങ്ങളെ കുറിച് അന്വേഷണം നടത്താൻ കോടതിയ്ക്കാവില്ല. ഇത്, മേലെ കൊടുത്ത ഖണ്ഡിക 64 ലെ എന്റെ രണ്ടാം ചോദ്യത്തിനുള്ള ഉത്തരം ആണ്.

68. ഇനി, മേലെ കൊടുത്ത ഖണ്ഡിക 64 ലെ മൂന്നാം ചോദ്യം പരിശോധിയ്ക്കാം. ഓർഡിനൻസ് പുറപ്പെടുവിക്കാൻ പ്രസിഡന്റിന് പ്രചോദനമായ കാരണങ്ങൾ മാറ്റി പകരം, കോടതിയ്ക്ക് സ്വന്തം കാരണങ്ങൾ നിരത്താൻ കഴിയുമോ? അതിനുള്ള ഉത്തരം ഇല്ല എന്നത് തന്നെ. . N.B. Khare v. State of Delhi, A.I.R. 1950 S.C. 211 കേസിൽ, സുപ്രീം കോടതി ഈ അഭിപ്രായം ഉയർത്തിപ്പിടിയ്ക്കുകയും താഴെ കൊടുത്ത നിരീക്ഷണം നടത്തുകയും ചെയ്തു:

“പൊതുജനങ്ങളുടെ താല്പര്യങ്ങളേയും സുരക്ഷയേയും അപകടപ്പെടുത്തുവാൻ സാധ്യതയുള്ള കാര്യങ്ങൾ സംഭവിയ്ക്കാതിരിക്കാൻ വേണ്ട സത്വരനടപടികൾ എടുക്കേണ്ടി വരുമ്പോൾ, സ്വന്തം ഉത്തരവാദിത്വത്തിൽ മുൻകൈ എടുത്ത് പ്രാഥമികമായ കരുതൽ നടപടികൾ എടുക്കാൻ ആർക്കെങ്കിലും അധികാരം നൽകേണ്ടതാണ്. ” അതിനാൽ, ഓർഡിനൻസുകളെ വിശകലനം ചെയ്യുമ്പോൾ, കോടതിയ്ക്ക് സ്വന്തം കാരണങ്ങൾ നിരത്താൻ കഴിയുകയില്ല.
തുടരും..

Leave a Reply

Your email address will not be published.

Latest News