ബക്രീദ്: ജൂണ്‍ 29 നും സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധി

moonamvazhi

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ജൂണ്‍ 29 (വ്യാഴാഴ്ച) സഹകരണ സ്ഥാപനങ്ങള്‍ക്ക് സഹകരണ സംഘം രജിസ്ട്രാര്‍ അവധി പ്രഖ്യാപിച്ചു. കേരളത്തില്‍ വലിയ പെരുന്നാള്‍ 29 ന് ആഘോഷിക്കാന്‍ തീരുമാനിച്ചതു കണക്കിലെടുത്ത് നാളത്തെ അവധിക്കു പുറമേ മറ്റന്നാള്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ വരുന്നതും എന്‍ഐ ആക്ടിന്റെ പരിധിയില്‍ പെടാത്തതുമായ സഹകരണ സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രാര്‍ ജൂണ്‍ 29 ന് അവധി പ്രഖ്യാപിച്ചത്.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!