ഫറോക്ക് അഗ്രിക്കൾച്ചറിസ്റ്റ്സ് ആൻഡ് ലേബർ വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

adminmoonam

കോഴിക്കോട് ഫറോക്ക് അഗ്രിക്കൾച്ചറിസ്റ്റ്സ് ആൻഡ് ലേബർ വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി അർഹരായ അമ്പതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റും, ഓണപ്പുടവയും സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം ഫറോക്ക് നഗരസഭാ ഡപ്യൂട്ടി ചെയർമാൻ മൊയ്തീൻകോയയും ഓണപ്പുടവ വിതരണോദ്ഘാടനം രാമനാട്ടുകര നഗരസഭാ ചെയർമാൻ വാഴയിൽ ബാലകൃഷ്ണനും നിർവ്വഹിച്ചു.സംഘം പ്രസിഡണ്ട് എം. രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫറോക്ക് നഗരസഭാ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ബൽക്കീസ്, കൗൺസിലർ പി.അബ്ദുൾ ലത്തീഫ് ,സി.പി മുരളീധരൻ സംഘം ഡയറക്ടർമാരായ ഡി. അബ്ദുറഹിമാൻ, കെ.വി ജയകൃഷ്ണൻ, ശശിധരൻ പൊന്നേം പറമ്പത്ത്, കെ.എൻ കൃഷ്ണകുമാർ ,സി.അനൂപ്, കെ.ജെതീഷ് കുമാർ, അജിത എസ്‌.കെ, ബീന.കെ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.സംഘം വൈസ് പ്രസിഡണ്ട്.വി.സി ഗോപാല കൃഷ്ണൻ സ്വാഗതവും, ഹോണററി സെക്രട്ടറി വി.വി രവീന്ദ്രൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.

Latest News
error: Content is protected !!