പ്രാഥമിക സഹകരണ മേഖലയുടെ സംരക്ഷണത്തില്‍ നിന്നും കേരള സര്‍ക്കാര്‍ മുഖം തിരിക്കുന്നു: എം.എം. ഹസ്സന്‍

moonamvazhi

പ്രാഥമിക സഹകരണ മേഖലയുടെ സംരക്ഷണത്തില്‍ നിന്നും കേരള സര്‍ക്കാര്‍ മുഖം തിരിക്കുകയാണെന്ന് യു. ഡി. എഫ്. കണ്‍വീനര്‍ എം. എം. ഹസ്സന്‍ പറഞ്ഞു. കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം നടത്തിയ മാര്‍ച്ചും സെക്രട്ടറിയേറ്റ് വളയലും സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ ജീവനക്കാരുടെ ആറു ഗഡു ക്ഷാമ ബത്ത കുടിശ്ശിക അനുവദിക്കുക, പ്രാഥമിക സംഘങ്ങളെ സഹായിക്കാനുള്ള ബാധ്യതയില്‍നിന്നും വിമുഖത കാണിക്കുന്ന കേരള ബാങ്കിന്റെ നയങ്ങള്‍ തിരുത്തുക, സഹകരണ പെന്‍ഷന്‍ പദ്ധതിയില്‍ നിലവിലുണ്ടായിരുന്ന ക്ഷാമ ബത്ത പുന :സ്ഥാപിച്ചുകൊണ്ട് പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌ക്കരിക്കുകയും കമ്മീഷന്‍ ഏജന്റുമാരെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക തുടങ്ങി സഹകരണ ജീവനക്കാരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ജീവനക്കാര്‍ സെക്രട്ടറിയേറ്റിന്റെ രണ്ടുപ്രധാന കവാടങ്ങളും ഉപരോധിച്ചു.

കെ.സി.ഇ.എഫ്. സംസ്ഥാന പ്രസിഡന്റ് എം. രാജു അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി വി. എസ്. ശിവകുമാര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. ഡി. സാബു,ട്രഷറര്‍ കെ. കെ. സന്തോഷ്,ഓഡിറ്റ് ആന്‍ഡ് ഇന്‍സ്പെക്ടര്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. കെ. ജയകൃഷ്ണന്‍, സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടി. സി. ലൂക്കോസ്, ടി. വി. ഉണ്ണികൃഷ്ണന്‍, സി. കെ. മുഹമ്മദ് മുസ്തഫ, സി. വി. അജയന്‍, സെക്രട്ടറി ബി. ആര്‍. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.ബിനു കാവുങ്ങല്‍, ബി. പ്രേം കുമാര്‍, പി. രാധാകൃഷ്ണന്‍, വി.ജെ.റെജി, അബ്രഹാം കുര്യാക്കോസ്, കെ. ശശി, ഷിജി. കെ. നായര്‍, വനിതാ ഫോറം ചെയര്‍ പേഴ്‌സന്‍ കെ. ശ്രീകല, കണ്‍വീനര്‍ ശ്രീജ എസ്. നാഥ്, കോ. ഓര്‍ഡിനേറ്റര്‍ രാധ കണ്ണൂര്‍, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് ബാബു, സെക്രട്ടറി നൗഷാദ്ഖാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കേരള ബാങ്ക് ഹെഡ് ഓഫീസിനു മുമ്പില്‍നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കെ. പി. സി. സി.സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി. യു. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

Leave a Reply

Your email address will not be published.