പ്രമുഖ സഹകാരിയും കോൺഗ്രസ് നേതാവുമായ തച്ചടി സോമൻ അന്തരിച്ചു: സംസ്കാരം ഞായറാഴ്ച.

adminmoonam

പ്രമുഖ സഹകാരിയും കോൺഗ്രസ് നേതാവുമായ തച്ചടി സോമൻ അന്തരിച്ചു. 69 വയസ്സായിരുന്നു. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3മണിക് കായകുളം കൃഷ്ണപുരത്തെ വീട്ടുവളപ്പിൽ നടക്കും.
തച്ചടിയിൽ വേലായുധന്റെയും കാർത്ത്യായനിയുടേയും മകനായി 1950 ൽ ജനിച്ചു.മുൻ ധനകാര്യമന്ത്രി തച്ചടി പ്രഭാകരൻ സഹോദരനാണ്. പ്രമുഖ സഹകാരിയും 40 വർഷക്കാലം പത്തിയൂർ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റും ആയിരുന്ന തച്ചടി സോമൻ കായംകുളം മുനിസിപ്പർ വൈസ് ചെയർമാൻ,പല്ലന കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കന്റ്റി സ്കൂൾ മാനേജർ, മുൻ നോർത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ,എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ ഐഎൻടിയുസി കശുവണ്ടി തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ച് വരുകയായിരുന്നു.അനാരോഗ്യം കാരണം കുറച്ച് മാസങ്ങളായി വിശ്രമത്തിലായിരുന്നു. അജിത യാണ് ഭാര്യ.പ്രിയ സോമൻ,ദേവിക സോമൻ, കാർത്തിക സോമൻ എന്നിവരാണ് മക്കൾ
.

Leave a Reply

Your email address will not be published.

Latest News