പോലീസ് സഹകരണ സംഘങ്ങൾ മറ്റുള്ളവർക്ക് മാതൃകയാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

adminmoonam

പോലീസ് സഹകരണ സംഘങ്ങൾ സമൂഹത്തിനും മറ്റു സഹകരണ സംഘങ്ങൾക്കും മാതൃകയായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് പോലീസ് സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പോലീസ് സഹകരണ സംഘങ്ങൾ ലാഭകരമാണ് എന്ന് പറയുന്നതിൽ അതിശയോക്തിയില്ല. ഇത് ജീവനക്കാരുടെ സഹകരണ സംഘം ആണ്. അതുകൊണ്ടുതന്നെ അത് ലാഭകരമായാണ് പ്രവർത്തിക്കുക. ജനങ്ങൾക്കും പൊതുസമൂഹത്തിനും എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ഭരണസമിതി ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിച്ചു.

ജോയിന്റ് രജിസ്ട്രാർ അബ്ദുൾ നൗഷാദ്, അസിസ്റ്റന്റ് രജിസ്ട്രാർ ജയചന്ദ്രൻ, സൂപ്രണ്ട് ഓഫ് പോലീസ് ജയിംസ് ജോസഫ്, ഡിവൈഎസ്പി ബാലകൃഷ്ണൻ നായർ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് സണ്ണി ജോസഫ്, സംഘം പ്രസിഡന്റ് സുരേഷ് മുരിക്കോളി, സെക്രട്ടറി ഗിരീഷ് ബാബു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!