പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളവും ലഘു ഭക്ഷണവും വിതരണം ചെയ്തു

Deepthi Vipin lal

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ വൈക്കം മണ്ഡലം കമ്മിറ്റിയൂയുടെ നേതൃത്വത്തില്‍ വൈക്കം തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന് കീഴിലുള്ള കണ്ടെയിന്‍മെന്റ് സോണുകളിലും പ്രധാന കവലകളിലും സേവനമനുഷ്ഠിക്കുന്ന പോലീസുകാര്‍ക്ക് കുടിവെള്ളവും ലഘു ഭക്ഷണവും വിതരണം ചെയ്തു. യൂണിയന്‍ അംഗങ്ങളില്‍ നിന്ന് പണം സമാഹരിച്ചാണ് ഇവ വിതരണം ചെയ്തത്.

പോലിസികാരോടുള്ള പിന്തുണ പ്രഖ്യാപിക്കുന്നതോടൊപ്പം വാക്സിന്‍ മുന്‍ഗണനയില്‍ സഹകരണ ജീവനക്കാരെ അവഗണിച്ചതിലുള്ള പ്രതിഷേധമായാണ് ഇങ്ങനൊരു പരിപാടി സംഘടിപ്പിച്ചതെന്നു കെ.സി.ഇ.സി. നേതാക്കള്‍ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം വൈക്കം വലിയകവലയില്‍ എ.ഐ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ടി.എന്‍. രമേശന്‍ നിര്‍വഹിച്ചു. കെ.സി.ഇ.സി. ജില്ലാ സെക്രട്ടറി ആര്‍. ബിജു, മണ്ഡലം സെക്രട്ടറി മനു സിദ്ധാര്‍ഥന്‍, നേതാകളായ എന്‍.എസ്. സുധീര്‍ ,എം.കെ. രഞ്ജിത് ,ജെ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News