പെരിന്തൽമണ്ണ ബാങ്കിൽ വിദ്യാ തരംഗിണിവായ്പാ പദ്ധതി തുടങ്ങി

Deepthi Vipin lal

പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്കിൽ വിദ്യാ തരംഗിണി വായ്പാ പദ്ധതി ബാങ്ക് പ്രസിഡണ്ട് കൊളക്കാടൻ അസീസ് ഉദ്ഘാടനം ചെയ്തു. ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിന് പലിശ രഹിത വായ്പ നൽകുന്നതാണ് പദ്ധതി. ഇതിനായി ബാങ്ക് 5 ലക്ഷം രൂപ വകയിരുത്തി. ബാങ്ക് ഡയറക്ടർമാരായ എ.ആർ. ചന്ദ്രൻ, ചുട്ടിപ്പാറ മുഹമ്മദാലി, കെ. അബ്ദുൽ നാസർ, എം. അബ്ദുൽ ബഷീർ, ടി.പി. സജീവ്, ടി.പി. അനുരാധ, സി. സുരയ്യ, പി. നിഷ , സെക്രട്ടറി ഇൻചാർജ്ജ് കെ.ടി. ഹനീഫ, നാസർ കാരാടൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.