പെരിന്തൽമണ്ണ താലൂക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വിദ്യാർത്ഥികളെ അനുമോദിച്ചു

moonamvazhi

പെരിന്തൽമണ്ണ താലൂക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മെമ്പർമാരുടെ മക്കളിൽ എസ്.എസ്.എൽ.സി /പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്കുള്ള അനുമോദിച്ചു.

അങ്ങാടിപ്പുറം എം.പി. നാരായണ മേനോൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഘം വാർഷിക പൊതുയോഗത്തിൽ എം.എൽ.എ നജീബ് കാന്തപുരം അവാർഡ് വിതരണം നടത്തി. സംഅ പ്രസിഡന്റ് നാസർ കാരാടാൻ അധ്യക്ഷത വഹിച്ചു.

ഭരണസമിതി അംഗങ്ങളായ നൗഷാദ് പുളിക്കൽ, സലാം പാങ്ങ്, ഫൈസൽ ബാബു കടന്നമണ്ണ, റഫീഖ് പറമ്പൂർ, നിയാസ് ബാബു.ടി, . നൂർജഹാൻ, ഷാനിബ, ശരീഫ ഷഹർബാൻ, സംഘടനാ പ്രതിനിധികൾ, താലൂക്കിലെ സഹകരണ ബാങ്ക് സെക്രട്ടറിമാർ, പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു. സൊസൈറ്റി വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ്.ഇ കെ സ്വാഗതവും ഡയറക്ടർ ദിനേശ്. കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.