പെന്‍ഷന്‍ വിതരണ ഇന്‍സെന്റീവ് മുന്‍കാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച തീരുമാനം പിന്‍വലിക്കണം – സി ഇ ഒ

moonamvazhi

സഹകരണ സ്ഥാപനങ്ങള്‍ മുഖേന സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനുള്ള ഇന്‍സെന്റീവ് മുന്‍കാല പ്രാബല്യത്തോടെ വെട്ടിക്കുറക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.ഉബൈദുള്ള എം.എല്‍.എ യും ജനറല്‍ സെക്രട്ടറി എ.കെ. മുഹമ്മദലിയും അഭിപ്രായപ്പെട്ടു.

2021 നവമ്പര്‍ മുതല്‍ കുടിശ്ശികയുള്ള ഒരു വര്‍ഷത്തെ ഇന്‍സെന്റീവ് പഴയ നിരക്കില്‍ മൂന്ന് നാല് ഗഡുക്കളായി ഉടന്‍ അനുവദിക്കാമെന്നായിരുന്നു കഴിഞ്ഞ ഡിസമ്പര്‍ 5 ന് ധനമന്ത്രിയും സഹകരണ മന്ത്രിയും സംയുക്തമായി തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത സംഘടന പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നത്. യോഗ തീരുമാനത്തിന് വിരുദ്ധമായി മുന്‍കാല പ്രാബല്യത്തോടെ ഇന്‍സെന്റീവ് തുക വെട്ടിക്കുറക്കാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്നും തീരുമാനം പിന്‍വലിക്കണമെന്നും ഇരുവരും അറിയിച്ചു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!