പൂതാടി റൂറല്‍ ഡെവലപമെന്റ് സഹകരണ സംഘം പ്രവര്‍ത്തനം തുടങ്ങി
കേണിച്ചിറയില്‍ പൂതാടി റൂറല്‍ ഡെവലപമെന്റ് സഹകരണ സംഘം കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. പൂതാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍ അധ്യക്ഷയായി. സഹകരണ സംഘം ബത്തേരി അസി. രജിസ്ട്രാര്‍ കെ.കെ. ജമാല്‍ ആദ്യനിക്ഷേപം സ്വീകരിച്ചു. സഹകരണ സംഘം ബത്തേരി ഇന്‍സ്‌പെക്ടര്‍ പ്രദീഷ്, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ്, ബത്തേരി കാര്‍ഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് എം.എസ്. സുരേഷ് ബാബു, ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടര്‍ ടി.ബി.സുരേഷ്, പുല്‍പ്പള്ളി റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് പ്രകാശ് ഗഗാറിന്‍ എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡന്റ് എ.വി. ജയന്‍ സ്വാഗതവും ഡയറക്ടര്‍ ഇ.കെ. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.