പി. രാഘവന്‍ നായര്‍ അനുസ്മരണച്ചടങ്ങും പുരസ്‌കാര സമര്‍പ്പണവും ജൂണ്‍ 14 ന്

Deepthi Vipin lal

പ്രമുഖ സഹകാരിയും അധ്യാപകനും സോഷ്യലിസ്റ്റുമായിരുന്ന പി. രാഘവന്‍ നായരുടെ അനുസ്മരണവും അവാര്‍ഡ് സമര്‍പ്പണവും ജൂണ്‍ 14 ചൊവ്വാഴ്ച വൈകിട്ട് മൂന്നരയ്ക്കു കൊടുവള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. രാഘവന്‍ നായരുടെ പേരിലുള്ള സഹകാരിപ്രതിഭ പുരസ്‌കാരം കാരശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.കെ. അബ്ദുറഹിമാനു സഹകരണ മന്ത്രി വി.എന്‍. വാസവന്‍ സമ്മാനിക്കും.

കൊടുവള്ളിയിലെ മുതിര്‍ന്ന സഹകാരികളെ ചടങ്ങില്‍ ആദരിക്കും. എം.കെ. രാഘവന്‍ എം.പി, എം.എല്‍.എ. മാരായ ഡോ. എം.കെ. മുനീര്‍, പി.ടി.എ. റഹീം തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published.