പിഎംഎസ്എ പ്രതിഭാ സംഗമം ജൂലൈ ആറിന്

moonamvazhi

മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ കീഴില്‍ മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന പിഎംഎസ്എ കോളേജ് ഓഫ് നഴ്‌സിങ് & പാരാമെഡിക്കല്‍ സയന്‍സസിന്റെ ആഭിമുഖ്യത്തില്‍ 2022 – 23 അധ്യായന വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഒരു വിഷയത്തിലെങ്കിലും എ പ്ലസ് ലഭിച്ച് വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിക്കുന്നു.

ജൂലൈ 6 നു രാവിലെ 10 മണിക്ക് മലപ്പുറം എംഎസ്പി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടക്കുന്ന അനുമോദന ചടങ്ങിലേക്കും പ്രശസ്ത സിവില്‍ സര്‍വ്വീസ് മെന്റര്‍ അര്‍ജുന്‍ ആര്‍ ശങ്കറിന്റെ ഇന്‍സ്പിരേഷന്‍ സെഷനിലേക്കും മലപ്പുറം, മങ്കട, കോട്ടക്കല്‍, വേങ്ങര, കൊണ്ടോട്ടി, മഞ്ചേരി എന്നീ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം ലഭിക്കുക.വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 90722 05050, 8714631160. രജിസ്റ്റര്‍ ചെയ്യാന്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!