പാണ്ടിക്കാട് പഞ്ചായത്ത് വനിതാ സംഘം ഗ്രൂപ്പ് ഫാമിംഗിന് തുടക്കം കുറിച്ചു

Deepthi Vipin lal

പാണ്ടിക്കാട് പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ വെട്ടിക്കാട്ടിരി മണ്ഡകകുന്ന് പ്രദേശത്ത് ഗ്രൂപ്പ് ഫാമിംഗിന് തുടക്കം കുറിച്ചു. ബാലകൃഷ്ണന്‍ പാലത്തിങ്ങല്‍ (സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ) ഉദ്ഘാടനം നിര്‍വഹിച്ചു. വനിത സഹകരണ സംഘം പ്രസിഡന്റ് വാസന്തി അധ്യക്ഷ വഹിച്ചു.

സുനില്‍കുമാര്‍ മഞ്ചേരി യൂണിറ്റ് ഇന്‍സ്‌പെക്ടര്‍, വിനോദ് മലപ്പുറം യൂണിറ്റ് ഇന്‍സ്‌പെക്ടര്‍, ശങ്കരന്‍ കൊരമ്പയില്‍ ചെമ്പ്രശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ജനപ്രതിനിധികളായ സുനീറ മാമ്പാടന്‍, സുഹറ എം. കെ, സി. ഡി .എസ് പ്രസിഡന്റ് ശാലിനി വി .കെ, സംഘം ഡയറക്ടര്‍മാരായ കവിത പി, രാധ. കെ, അനിത. പി, സരിത, സാവിത്രി ടി .വി കര്‍ഷകരായ എന്‍. ടി ഹരിദാസന്‍, മുന്‍ഷാദ്.എം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പാണ്ടിക്കാട് പഞ്ചായത്ത് വനിതാ സഹകരണ സംഘം സെക്രട്ടറി ഷാഹിന നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.