പാചകവാതക വിലവർധനയിൽ സഹകരണ ജീവനക്കാര്‍ പ്രതിഷേധിച്ചു

moonamvazhi

പാചകവാതക വില വർധനയ്‌ക്കെതിരെ കേരള കോ ––ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു)നേതൃത്വത്തിൽ സഹകരണ ജീവനക്കാർ കൊല്ലം പാലത്തറ ജങ്ഷനിൽ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു.

സിപിഎം സംസ്ഥാന കമ്മിറ്റിഅംഗം പി രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റിഅംഗം പി ഷിബു അധ്യക്ഷനായി. ഏരിയ സെക്രട്ടറി ആർ അനുരൂപ് സ്വാഗതം പറഞ്ഞു. കർഷകസംഘം ഏരിയ പ്രസിഡന്റ് എ മാധവൻപിള്ള, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി സത്യൻ, ഏരിയ ഭാരവാഹികളായ കെ എസ് അഭിലാഷ്, ജെ ജിജിരാജ്, കെ എസ് സവിത എന്നിവർ സംസാരിച്ചു. ട്രഷറർ ജെ ബിജുകുമാർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News