പലിശരഹിത വിളവായ്പ: രാജസ്ഥാനില്‍ കേന്ദ്ര സഹകരണ ബാങ്കുകള്‍ക്ക് 160 കോടി രൂപ നഷ്ടപരിഹാരം

Deepthi Vipin lal
രാജസ്ഥാനിലെ കര്‍ഷകര്‍ക്കു പലിശരഹിത വിളവായ്പകള്‍ അനുവദിക്കാന്‍ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കു 160 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പലിശ സബിസിഡിയായിട്ടാവും ഈ തുക നല്‍കുക.

മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട് ട്വിറ്ററിലൂടെയാണ് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഇതോടെ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന മൂലധന പര്യാപ്തതാ അനുപാതം ( CRAR )  നിലനിര്‍ത്താന്‍ എളുപ്പമാവുമെന്നു മുഖ്യമന്ത്രി ഗഹ്‌ലോട്ട് വ്യക്തമാക്കി.

പലിശരഹിത വിളവായ്പാ പദ്ധതിക്കായി 2022-23 ലെ സംസ്ഥാന ബജറ്റില്‍ 20,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!