പറവൂര്‍ വടക്കേക്കര സഹകരണ ബാങ്കിന്റെ് നവീകരിച്ച അഗ്രിഹബ്ബ് പ്രവര്‍ത്തനം തുടങ്ങി
പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ് ഞാറ്റുവേല ഉത്സവത്തിന്റെയും നവീകരിച്ച അഗ്രിഹബ്ബിന്റെയും ഉദ്ഘാടനം മുന്‍ സഹകരണ വകുപ്പ് മന്ത്രി എസ്.ശര്‍മ്മ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ക്ഷീരകര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, തുടങ്ങിയവരെ ആദരിച്ചു. എച്ച്.ഡി.പി.ഇ ചട്ടികളുടേയും നടീല്‍ മിശ്രിതത്തിന്റെയും വിതരണോദ്ഘാടനം എഡിഎഎസ് ശശി മേനോന് നിര്‍വ്വഹിച്ചു. ഞാറ്റുവേല വണ്ടി ഫ്ലാഗ് ഓഫ് വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനില്‍ കുമാര്‍ നിര്‍വ്വഹിച്ചു.
സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് പി.പി.അജിത്ത്കുമാര്‍,സര്‍ക്കിള്‍ സഹകരണ യൂണിയന് ഭരണ സമിതി അംഗം കെ.ബി.അറുമുഖന്, ബാങ്ക് ഭരണ സമിതി അംഗങ്ങളായ രാജു ജോസ്, ഗിരിജഅജിത്, എ.എന്‍. സൈനന്‍, എം.ജി. നെല്സന്, എം.വി.ഷാലീധരന്‍, സുമ ശ്രീനിവാസന്, ഐഷ ബഷീര്‍, പി.കെ. ഉണ്ണി, പി.എന്‍ വിജയന്,സെക്രട്ടറി കെ.എസ് ജയ്സി തുടങ്ങിയവര്‍ സംസാരിച്ചു. എച്ച്.ഡി.പി.ഇ ചട്ടികളും നടീല്‍ മിശ്രിതവും തൈകളും ഉള്‍പ്പെടെ ഒരു കുടുംബത്തിന് അഞ്ച് എണ്ണം വീതം സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നു.പങ്കെടുത്ത എല്ലാ കര്‍ഷകര്‍ക്കും ഓണക്കാല വിളവെടുപ്പിനായി പച്ചക്കറി തൈകളും വിത്തുകളും സൗജന്യമായി നല്കി.
[mbzshare]