പറവൂര്‍ വടക്കേക്കരസഹകരണ ബാങ്ക് വിദ്യാമിത്രം പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

moonamvazhi

എറണാകുളം  പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക് ഈ വര്‍ഷത്തെ വിദ്യാമിത്രം പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. എറണാകുളം ജില്ലാ സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ ടി.ആര്‍. ബോസ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രൊഫഷണല്‍ കോളേജുകളില്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന ബാങ്ക് അംഗങ്ങളുടെ മക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്‍.എം.പിയേഴ്‌സന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. ബാങ്ക് പ്രസിഡന്റ് പി.എ. റഷീദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഭരണ സമിതിയംഗം എം.വി. ഷാലീധരന്‍ സ്വാഗതവും കെ.ബി.സുധാകരന്‍ നന്ദിയും പറഞ്ഞു.

ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് നേടിയത് എഴുപത്തി അഞ്ച് വിദ്യാര്‍ഥികള്‍

എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്ക് 50000 രൂപ അഞ്ച് പ്രതിവര്‍ഷ തവണ കളായും ബിഡിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് 40000 രൂപ നാല് പ്രതിവര്‍ഷ തവണകളായും, ബി എ എം എസ് / ബി എച്ച് എം എസ് വിദ്യാര്‍ത്ഥികള്‍ക്ക് 30000 രൂപ നാല് പ്രതിവര്‍ഷ തവണകളായും, ബി.എസ്.സി വെറ്റിനറി സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് 18000 രൂപ മൂന്ന് പ്രതിവര്‍ഷ തവണകളായും, ബി.ടെക്/ബി.ആര്‍ക്ക്/ബി.എസ്.സി. അഗ്രി/ബി.എസ്.സി നേഴ്‌സിംഗ്/ബി.ഫാം വിദ്യാര്‍ത്ഥികള്‍ക്ക് 20000 രൂപ 4 പ്രതിവര്‍ഷ തവണകളായും എല്‍ എല്‍ ബി വിദ്യാര്‍ത്ഥികള്‍ക്ക് 15000 രൂപ മൂന്ന് പ്രതിവര്‍ഷ തവണകളായും നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News