പത്തനംതിട്ട ജില്ലാ പോലീസ് സഹകരണ സംഘത്തിന്‍റെ 2021 ലെ ഡയറി പുറത്തിറക്കി.

adminmoonam

പത്തനംതിട്ട ജില്ലാ പോലീസ് സഹകരണ സംഘത്തിന്‍റെ 2021 ലെ ഡയറി പ്രകാശിപ്പിച്ചു,പടേനിയാണ് മുഖചിത്രം.
ജില്ലയിലെ ജീവനക്കാരുടെയും ഓഫീസുകളുടെയും ഫോണ്‍നമ്പരുകളുള്‍പെടെയുള്ള അത്യാവശ്യ ഫോണ്‍നമ്പരുകളുള്‍ ഉൾപ്പെടെ ഡയറിയിലുണ്ട്. ജില്ലാ പോലീസ് ചീഫ് കെ ജി സൈമൺ ഡയറി പ്രകാശനം ചെയ്തു. ജില്ലയിലെ ഡിവൈഎസ്പിമാരും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
സംഘാംങ്ങളുടെ ക്ഷേമത്തിലൂന്നി പൊതുസമൂഹത്തിന് കൂടി ഉപകാരപ്രദമായി ഭാവി പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിന് സംഘം ഭരണസമിതി പ്രതിഞ്ജാബദ്ധമാണെന്ന് പ്രകാശനച്ചടങ്ങിൽ സംഘം പ്രസിഡണ്ട് ഇ.നിസാമുദ്ദീൻ പറഞ്ഞു.

Leave a Reply

Your email address will not be published.