പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ സഹകരണ സംഘങ്ങളെയും ജീവനക്കാരെയും സര്‍ക്കാര്‍ സംരക്ഷിക്കണം: എംപ്ലോയീസ് അലയന്‍സ്
കേരളത്തില്‍ പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ വിവിധങ്ങളായ പ്രതിസന്ധികളാല്‍ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും, ഈ സംഘങ്ങളെയും സംഘങ്ങളിലെ ആയിരത്തിലധികം വരുന്ന ജീവനക്കാരെയും സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്നും എംപ്ലോയീസ് അലയന്‍സ് ഇന്‍ Sc / St കോ – ഓപ്പറേറ്റീവ്‌സ് കൊച്ചി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.
പുതുവൈപ്പ് എസ്‌കാറ്റ്‌കോസ് ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന ചെയര്‍മാന്‍ കെ.ടി. ശിവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സി. കെ.ഷീല പതാക ഉയര്‍ത്തി. താലൂക്ക് പ്രസിഡണ്ട് ധന്യ.വി.ബി അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി എം.കെ. സെല്‍വരാജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കണ്‍വീനര്‍ കെ.എം. കുഞ്ഞുമോന്‍ സംഘടനാ സന്ദേശം നല്‍കി. എളംകുന്നപുഴ സഹകരണ ംഘം പ്രസിഡണ്ട് ടി.സി. ചന്ദ്രന്‍, വൈസ് പ്രസിഡണ്ട് പി.കെ. സിബിന്‍ കുമാര്‍, മുന്‍ പ്രസിഡന്റ് കെ.ഡി. ഭാസി, ബോര്‍ഡ് മെമ്പര്‍മാരായ ശിവദാസ് (ഇടക്കൊച്ചി), സേതുലാല്‍ (പള്ളിപ്പുറം) എന്നിവര്‍ പ്രസംഗിച്ചു,
ഭാരവാഹികള്‍: ധ്യന്യ.വി.ബി (പ്രസിഡന്റ്), സെല്‍വി എം.എം(സെക്രട്ടറി) ഷീബ.സി.എ (വൈസ് പ്രസിഡന്റ്) നിജു.എ.എന്‍ (ജായിന്റ് സെക്രട്ടറി )നിജിമോള്‍.പി. ആര്‍ (ട്രെഷറര്‍).