പട്ടത്താനം സഹകരണ ബാങ്കില്‍ നിക്ഷേപ സമാഹരണ യജ്ഞം

moonamvazhi

കൊല്ലം പട്ടത്താനം സര്‍വീസ് സഹകരണ ബാങ്കില്‍ ആരംഭിച്ച നിക്ഷേപ സമാഹരണ മാസം ബാങ്കിന്റെ പ്രതിഭാ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ശാഖയില്‍ എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എസ്.ആര്‍.രാഹുല്‍ അദ്ധ്യക്ഷത വഹിച്ചു. മുണ്ടക്കല്‍ ചന്ദ്രന്‍ പിള്ളയില്‍ നിന്നും എം.എല്‍.എ ആദ്യ നിക്ഷേപം സ്വീകരിച്ചു.

ഒരുദിവസം കൊണ്ട് ബാങ്ക് ഹെഡ് ഓഫീസില്‍ നിന്നും, ബ്രാഞ്ചില്‍ നിന്നുമായി ചെറുതും വലുതുമായ നിക്ഷേപങ്ങളിലൂടെ 1.18 കോടി സമാഹരിച്ചു
ഈമാസം 10 മുതല്‍ ഫെബ്രുവരി 10 വരെയാണ് നിക്ഷേപ സമാഹരണ മാസം. ഈ ദിവസങ്ങളില്‍ ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലുള്ള വടക്കെവിള, അമ്മന്‍ നട, കടപ്പാക്കട ഡിവിഷനുകളിലെ മുഴുവന്‍ ഭവനങ്ങളും സന്ദര്‍ശിച്ചു സേവിങ്‌സ് അക്കൗണ്ട് ആരംഭിക്കുന്നതാണെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു. ഭരണസമിതി അംഗങ്ങളായ അനില്‍ കുമാര്‍, ഷാനവാസ്, ഷിബു.പി.നായര്‍, കൃഷ്ണകുമാര്‍, ഷീമ, സെക്രട്ടറി ശോഭ, മാനേജര്‍ അജിത് ബേബി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.