പച്ചക്കറിക്കൃഷി ഉദ്ഘാടനം ചെയ്തു

moonamvazhi

എറണാകുളം ജില്ലയിലെ കയന്റിക്കര ലിഫ്റ്റ് ഇറിഗേഷന്‍ കര്‍ഷകസഹകരണസംഘവും കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തും കടുങ്ങല്ലൂര്‍ കൃഷിഭവനും സംയ്കതമായി നടത്തുന്ന പച്ചക്കറിക്കൃഷി കയന്റിക്കര റഷീദിന്റെ പുരയിടത്തില്‍ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ. സലിം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം.കെ. ബാബു അധ്യക്ഷനായിരുന്നു. ടി.എച്ച്. നൗഷാദ്, കൃഷിഓഫീസര്‍ നയീമ നൗഷാദലി, ഏലൂക്കര സഹകരണബാങ്ക് പ്രസിഡന്റ് മാത്യൂസ്, ഇ.എം. ഷാജഹാന്‍, കൃഷി അസിസ്റ്റന്റ് ഷീബ, ആത്മ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ ടി.എന്‍. നിഷില്‍ സെയ്തുമുഹമ്മദ്, ജമാല്‍ തോപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.