നെല്ല് സംഭരണത്തിലെ സഹകരണ പങ്കാളിത്തത്തില്‍ ധാരണയായില്ല; തുടര്‍ ചര്‍ച്ചകള്‍ക്ക് ചീഫ് സെക്രട്ടറിയെ ചുമതല

moonamvazhi

നെല്ല് സംഭരണത്തിൽ ഏറെനാളായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാൻ സഹകരണ ബാങ്കെ പങ്കാളിയാക്കിയുള്ള പുതിയ ക്രമീകരണം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ നെല്ല് സംഭരണം നടത്താനുള്ള നിർദ്ദേശം സിവിൽ സപ്ലൈസ് വകുപ്പ് അംഗീകരിച്ചിട്ടില്ല. സംഭരണ ​​ഏജൻസിയായി സപ്ലൈകോ തുടരുമെന്ന് മന്ത്രി ജി.ആർ.അനിൽ വ്യക്തമാക്കിയിട്ടുണ്ട്. സപ്ലൈകോ സംഭരിക്കുന്ന നെല്ലിന് പണം കൊടുക്കുന്നതിന് സഹകരണ ബാങ്കുകളുടെ പങ്കാളിത്തം ഉറപ്പിക്കാനുള്ള ആലോചനയാണ് ഇപ്പോൾ നടക്കുന്നത്.

രണ്ട് നിർദ്ദേശങ്ങളാണ് ഇതിനുള്ള പരിഗണനയിലുള്ളത്. കർഷകർ നൽകുന്ന നെല്ലിന് സപ്ലൈക്കോ നൽകുന്ന പാഡി റസീപ്റ്റിന് അനുസരിച്ച് പ്രാഥമിക സഹകരണ ബാങ്കുകൾ പണം നൽകുന്നതാണ് ഒന്നാമത്തേത്. നിലവിൽ വാണിജ്യ ബാങ്കുകൾക്ക് സമാനമായി പാഡി റസീപ്റ്റ് വായ്പ കേരളബാങ്ക് അനുവദിക്കുന്നതാണ് രണ്ടാമത്തേത്. ഇതിൽ രണ്ടാമത്തെ നിർദ്ദേശമാണ് പ്രധാനമായും പരിഗണിക്കുന്നത്. കർഷകർക്ക് പണം നൽകുന്നതിന് സപ്ലൈകോയ്ക്ക് കേരളബാങ്ക് വായ്പ അനുവദിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇത് കേരളബാങ്കിന്റെ ഡിമാന്റാണ്.

600 കോടിയോളം രൂപ കേരളബാങ്കിൻ സപ്ലൈകോ നൽകാനുണ്ട്. ഇത് കുടിശ്ശികയായാൽ കേരളബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെയും അത് ബാധിക്കും. അതുകൊണ്ടാണ് കുടിശ്ശിക തീർക്കണമെന്ന ഉപാധി അവർ മുന്നോട്ടുവെക്കാൻ കാരണം. നിലവിൽ എസ്.ബി.ഐ, കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയുടെ ഒരു സോർഷ്യമാണ് സംഭരണവില നൽകാനുള്ള പണം. മറ്റുബാങ്കുകളിൽനിന്ന് സപ്ലൈക്കോ വായ്പ എടുക്കരുതെന്ന നിബന്ധന ഈ കോൺസോഷ്യം കരാറിലുണ്ട്. ഇത് മാറ്റാതെ കേരളബാങ്കിൽനിന്ന് വായ്പ എടുക്കാൻ സപ്ലൈക്കോയ്ക്ക് കഴിയുകയുമില്ല

 

സാങ്കേതിക പ്രശ്‌നങ്ങൾ ഏറെയുള്ളതിനാൽ കർഷകർക്ക് പണം മുടങ്ങാതിരിക്കാനുള്ള വഴി കണ്ടത്തേണ്ടത് അനിവാര്യമായതുകൊണ്ടാണ് തുടർ നടപടികൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താൻ മന്ത്രിസഭ ഉപസമിതി തീരുമാനിച്ചത്. കേരള ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നതിനുള്ള നിയമപരമായ തടസ്സങ്ങൾ നീക്കുന്നതിന് കൺസോർഷ്യം സ്ഥാപനമായ എസ്.ബി.ഐ, കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയുമായി കൂടിയാലോചനക്കുള്ള ചുമതലയും ചീഫ് സെക്രട്ടറിയും ഏൽപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.