നെല്ലൂർനാട് സഹകരണ ബാങ്ക് പഞ്ചായത്തിൽ 5 സ്ഥലങ്ങളിൽ ഓണച്ചന്ത തുടങ്ങി.

adminmoonam

വയനാട് നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ എടവക പഞ്ചായത്തിലെ അഞ്ചു സ്ഥലങ്ങളിൽ ഓണച്ചന്ത ആരംഭിച്ചു. എടവക പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയൻ ഓണചന്ത ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് മനു കുഴിവേലി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജ്മുദ്ദീൻ, മെമ്പർമാരായ ആമിന അവറാൻ, പി.ആർ. വെള്ളൻ, ബാങ്ക് ഭരണസമിതി അംഗങ്ങളായ ഷറഫുന്നിസ, ലിസ്സൻ , അത്‌ലൻ അബൂബക്കർ, വിലാസിനി, ഓണച്ചന്ത ചുമതലക്കാരനായ ജീവനക്കാരൻ സി.എം. സന്തോഷ് എന്നിവർ സന്നിഹിതരായിരുന്നു. ബാങ്ക് വൈസ് പ്രസിഡന്റ് എം.പി. വത്സൻ സ്വാഗതവും സെക്രട്ടറി പി. ആർ. ലക്ഷ്മണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!