നിക്ഷേപ സമാഹാരണ യജ്ഞം: കാലിക്കറ്റ് സിറ്റി ബാങ്ക് വിളംബര ജാഥ നടത്തി 

moonamvazhi

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് നാല്പത്തിനാലാമത് നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി ‘സഹകരണ നിക്ഷേപം നവകേരള നിർമിതി’ എന്ന മുദ്രാവാക്യവുമായി വിളംബര ജാഥ നടത്തി. സൗത്ത് ബീച്ച് പെട്രോൾ പമ്പ് പരിസരത്ത് നിന്ന് ആരംഭിച്ച വിളംബര ജാഥ കോർപ്പറേഷൻ പരിസരത്ത് അസാനിച്ചു.

ബാങ്ക് ചെയർപേഴ്സൺ പ്രീമാ മനോജ് നേതൃത്വം നൽകി. ബാങ്ക് ഡയറക്ടർമാരായ കെ. ശ്രീനിവാസൻ, അഡ്വ.കെ.പി. രാമചന്ദ്രൻ, അഡ്വ. എ.ശിവദാസ്, പി.എ.ജയപ്രകാശ്, കെ.ടി. ബീരാൻ കോയ, എൻ.പി. അബ്ദുൾ ഹമീദ്, എ.അബ്ദുൽ അസീസ്, ജനറൽ മാനേജർ സാജു ജെയിംസ്, അസി. ജനറൽ മാനേജർമാരായ രാകേഷ്കെ., നന്ദു കെ.പി ബാങ്ക് ജീവനക്കാർ എന്നിവർ ജാഥയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.